ജനാ”ധിപത്യം”

—————–
ഉയരേപ്പറക്കുന്ന
കൊടിയുടെ ചോട്ടിലായ്
ഉയിരുകാക്കും കുല-
ദൈവങ്ങളോരോന്നും,

കുടികൊള്ളുമടിയാള-
വർഗ്ഗങ്ങളണി ചേർന്ന്
വാർത്തെടുക്കും ചാരു,
ശില്പമതോരോന്നും…

സമരമീ… ജീവിതം
സാധുവാം ജീവനിൽ
പാടേ വിതയ്ക്കുന്ന
സ്വപ്നങ്ങളേതുമേ,

സരസമാം വാക്കിനാൽ
നേത്യത്വമൊരു വേള,
വാഗ്ദാനപ്പെരുമഴ
തുള്ളികൾ പോലവേ;

തളിക്കുന്നു തീർത്ഥമായ്
പകരുന്നു മോഹമായ്
വ്യർത്ഥമാമോരോരോ,
അർത്ഥശകലങ്ങളായ്…

കൊള്ളയും കത്തിയും
വച്ചു കൊണ്ടാർദ്രമായ്
ഗാന്ധിയൻ തത്വങ്ങ-
ളുരചെയ്തിട്ടണികളെ,

നെഞ്ചോടു ചേർത്തി-
ട്ടറിയാത്ത മട്ടിൽ
ചതിയുടെ ചിതയിൽ
ചിരിക്കുന്ന വികൃതിയായ്,

പലതരം പലനിറം
പല ചിഹ്നമെഴുതിയ
പല കൊടിപാറുന്നു
പലതായി നില്ക്കുന്നു,

വിതറിയ സ്വപ്നവും
മോഹവും ഭാവിയും
ഭരണത്തിൻ ലഹരിയിൽ
മറപറ്റി മറവിതൻ,

മതിലൊന്നു പണിയുന്നു
മറക്കുന്നു ജനങ്ങളെ
കൊടിവച്ച കാറിന്റെ
ഗമയൊട്ടും ചോരാതെ,

പിന്നെയും വർഷമഞ്ചു
കടന്നതും,
മടികൂടാതിവിടെ –
യിരക്കുന്നു വോട്ടുകൾ..
:::::::::::::::::::::::::::::::::::::::

ജനാ”ധിപത്യം” (അമൽദേവ്.പി.ഡി)

vote

http://mizhipakarppukal.blogspot.in/20…/…/blog-post_31.html…

Advertisements