മിച്ചഭൂമിയിലെ കനല്‍ചിറകുകള്‍

———————————————
ഹൃദ്യമീ വരികളെന്നാലുമുണ്ടതില്‍
വര്‍ത്തമാനത്തിന്‍ തെറ്റും ശരികളും
വക്കുപൊട്ടിയ ചിന്തകളോരോന്നും
വീണുരുളുന്നീയൊഴിഞ്ഞ മൂലയില്‍.
വ്യക്തമാം ദൃഷ്ടിയെറിയുന്നു ദിക്കിലും
വക്രമാം നോട്ടമെറിയുന്ന പാവകള്‍
നഗ്നമാം വിരല്‍ തൊട്ടുണര്‍ത്തുന്ന
നഷ്ടബോധത്തില്‍ നിഴല്‍വീണ ജന്മങ്ങള്‍.
മൃത്യുവേ, മിഴിപൂട്ടിയടുക്കുന്ന
മിച്ചഭൂവിലെ ഇരുകാലിഞാനെന്നും
മര്‍ത്യരാം ഗുണശ്യൂന്യരോ നിങ്ങള്‍തന്‍
തിക്തമാം പൂനര്‍ദൃശ്യങ്ങളേതുമേ,
കണ്ണറിയാതെയേതോ,വിജനമാം
വിണ്‍മതില്‍കെട്ടകന്നിന്നു പോകവേ,
ഇപ്പഴംകൂടുതേടുന്ന പക്ഷിയായ്
ചിറകടിച്ചുയരുന്നു ഞാനുമിന്നേകനായ്
നിന്‍ ചിരിയോളമെത്തിയവരികളില്‍
പെട്ടുപോയൊരാ താരാഗണങ്ങളും
നീട്ടിനില്‍ക്കുന്ന ചോദ്യശരങ്ങളില്‍
തട്ടിയുടയുന്ന ഭാഷാവിതാനവും
മുക്തമായൊരാ നര്‍മ്മസല്ലാപത്തെ
വെൺ ചിരിയാലെയുടച്ചുകളഞ്ഞനാള്‍
കണ്‍തുറന്നിന്നു ഞാനടുക്കുന്നു
മിച്ചഭൂവിലെ കനലായെരിയുവാന്‍.
——————————
അമല്‍ദേവ്.പി.ഡി
——————————
amldevpd@gmail.com
Advertisements

വഴി മറന്നൊഴുകുന്ന പുഴ

അറിയാതെ തെറ്റിപ്പിരിഞ്ഞുപോകുന്നു നാം
അതിലോലമീ കാവ്യമെഴുതുന്ന രാവിതില്‍
അകലെയൊരുന്മാദ ലഹരിയിലെന്‍ മനം
അടരുന്നു ജീവിതപാതകള്‍ താണ്ടവേ…

പിരിയുന്നു മധുരമാം സ്വപ്‌നങ്ങളൊരുവേള
പകരുന്നു കനമേറുമേകാന്ത നിമിഷങ്ങള്‍
പൊഴിയുന്നു ജീവന്‍റെ തപ്തനിശ്വാസങ്ങള്‍
ചേരുന്നു മണ്ണിതിന്‍ ആത്മഹര്‍ഷങ്ങളായ്.

വഴിമറന്നൊഴുകുന്ന പുഴയായി ഇന്നു നീ
പതിവുകള്‍ തെറ്റിയ കാലത്തിന്‍ വികൃതിയില്‍
പഴിചാരിയലസം ഒഴുകിപ്പരന്നു നീ,
നനവാര്‍ന്ന മണ്ണിനാനന്ദബാഷ്പമായ്…

എതിരേ,കടം കൊണ്ട കനവുകളാര്‍ദ്രമായ്
നിരനിരന്നങ്ങനെ പുല്‍കുന്ന നേരത്ത്
നിന്‍ മിഴിയോരത്ത് തങ്ങിയ നേരത്ത്
നീര്‍മണി തുള്ളികളിറ്റിറ്റു വീണിട്ട്

തപ്തനിശ്വാസങ്ങള്‍ മാറോടു ചേര്‍ന്നിട്ട്
തിക്തമാം പ്രണയത്തിന്‍ വാതില്‍ തുറന്നിട്ട്
നീയിന്നക,ന്നകലെയായ് ചെന്നിട്ട്
വശ്യമാം പുഞ്ചിരി തൂകുന്നു നിത്യവും.

ഈ മണല്‍കാടൊന്നു താണ്ടി ഞാനെത്തവേ
ദൂരെയാ,ചക്രവാളത്തിന്നരികിലായ്
കുങ്കുമവര്‍ണ്ണം വിതറിയ നിന്‍ മുഖം
ചിരിയകന്നൊരു ശൂന്യബിംബമായ് കാണവേ…

മറവിതന്‍ ലഹരിനുണഞ്ഞു കൊണ്ടൊരു വേള
പുതിയൊരു കാവ്യമെഴുതുന്ന നേരത്ത്
പിന്‍തിരിഞ്ഞൊരുവേള നോക്കാതെയിന്നു നി
പോകുന്നു ചക്രവാളങ്ങള്‍ക്കു മകലെയായ്.

അറിയാതെ തെറ്റിപ്പിരിഞ്ഞു പോകുന്നു നീ
അണിയുന്നെന്‍ പ്രേമ,ഹാരങ്ങളെന്തിനോ…
നിന്‍ നിഴലായ് നടക്കുവാനേറെയന്‍ മനമെന്നും
അറിയാതെ,യാശിച്ചു പോകുന്ന നേരത്തും.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
(കവിത – വഴി മറന്നൊഴുകുന്ന പുഴ, അമല്‍ദേവ്.പി.ഡി)
images

നിലാവിന്‍റെ ഗന്ധം

____________________________

മഞ്ഞണിമുറ്റ,ത്തിളവെയിൽ കായുന്ന

മന്ദാരപൂങ്കുയിലേ

മാനം ചുവക്കുന്ന നേരത്തു നിന്നോട്

കിന്നരം ചൊല്ലിയതാര്.

തളിർമുല്ലപ്പടർപിലൊഴുകുന്ന ഗാന്ധർവ

സൗന്ദര്യ പാൽനിലാവിൽ

ചേരുന്ന മുഗ്ദ്ധമാം പ്രണയത്തിൻ ഗന്ധമെൻ

ഹൃദയത്തിൽ പകർന്നതാര്.

നിൻ പ്രേമാഹാരം ചാർത്തിയ നേരത്ത്

ചിരിതൂകി നിന്നവളാരോ,

മധുരമാം നൊമ്പരകാറ്റിന്‍റെ ശ്രുതിയിൽ

മഴയായ് പെയ്തവളാരോ.

മൊഴിയകന്നിന്നൊരു വാടിയപൂവിന്‍റെ

ഇതളായ് മാറിയതെന്തേ

പകരുമെന്നാത്മാവിൻ ഗാനമഞ്ജീരത്തിൽ

മഴവില്ലു തീർക്കുവാനല്ലേ…

പകൽമായുമാർദ്രയാമമ്പിളി  ചൂടുന്ന

നീളും നിശാവേളയിൽ ഞാൻ

തേടുന്നു നിഴലായി നീല നിലാവായി

നീരാടും നിൻ ഗന്ധമെന്നും.

അകലെയെങ്ങോ മാഞ്ഞുപോകും മേഘരാഗമായ്

മഴയായ് പെയ്തൊഴിയുന്നു, വിണ്ണിൽ

വെൺതാരകം നീ കൺതുറന്നു

എന്നും, നിലാവായ് എന്നെ പുണർന്നു…

 

http://www.facebook.com/amaldevpd

http://mizhipakarppukal.blogspot.com

http://www.facebook.com/blankpage.entekavithakal

http://www.amaldevpd.simplesite.com

amaldevpd@gmail.com

 

”ഈ മരം ഏങ്കളുടെത്” ” ഈ പുഴ നമ്മുടെത്”

vellachattam

” പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും സമരക്കാരും അതിരപ്പിള്ളിയിൽ ഇതിനകം എത്തിയിട്ടുണ്ട്. കാടിളക്കുന്ന ശബ്ദ ത്തോടെയും, വായ്മൂടികെട്ടിയും ഒക്കെ സമരം നടത്തിയവർ. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്നത് ആ നാടിന്റെ മുക്കിലും മൂലയിലും പണിതുയർത്തുന്ന ഗോപുരങ്ങളിലും പ്രതിമകളിലും മാത്രമായി ഒതുങ്ങുന്നില്ല. ആ നാടിനു ജീവജലം നല്കുന്ന പുഴയെ, തണലേകുന്ന മരങ്ങളെ, കാടിനേയും പുഴകളെയും നിലനിർത്തുന്ന സസ്യജന്തുജാലങ്ങളെ ഒക്കെ അതിൽ ഉൾപ്പെടുത്തേണ്ടി വരും. അതിനേക്കാളുപരി കാടിന്റെ മക്കളായി ജീവിച്ചുപോരുന്ന നിരവധി ആദിവാസി ജനവിഭാഗങ്ങൾ. അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നാം കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. കാടും പുഴകളും ഇവിടെത്തെ ജീവജാലങ്ങളെയും ഇല്ലാതാക്കി ചാലക്കുടി പുഴയിൽ ഇനിയൊരു ജല വൈദ്യുതപദ്ധതികൂടി വന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ട്ടമാകുമോ എന്നതിലുപരി നിരവധി സസ്യജന്തുജാലങ്ങളും അവയുടെ വാസസ്ഥലവും നഷ്ട്ടമാകുന്നു എന്ന ചോദ്യം ഉയർത്തുന്ന ആശങ്കകൾ നാം കണ്ടില്ലെന്നു നടിക്കുന്നത് വേദനാജനകമാണ്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാന്പൽ, കടുവ, ആന, ഉരഗ വർഗങ്ങൾ, മത്സ്യങ്ങൾ, ചിത്രശലഭങ്ങൾ തുടങ്ങി നിരവധി വരുന്ന വന്യജീവികൾക്കും ജല ജീവികൾക്കും വാസസ്ഥലമില്ലാതാകുന്നതും പദ്ധതി വരുന്നതിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഡാം പണിതുയർത്തി കഴിഞ്ഞാൽ ഇല്ലാതാകുന്ന ആദിവാസി ഊരുകൾ, കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ വനമേഖലയിലെ 140 തിലധികം വരുന്ന വനഭൂമി ഈ ഡാം വരുന്നതിലൂടെ ഇല്ലാതാകാൻ പോകുന്നത് ആശങ്കയും അതിലുപരി പേടിപ്പെടുത്തുന്നതും ആണ്.”
a 1
” കാടും നാടും സംരക്ഷിക്കേണ്ടത് തന്നെ. അതിൽ കാടിന് നല്കേണ്ട മുൻഗണന തികച്ചും അർത്ഥവത്തായ തീരുമാനമാണ്. നമ്മുടെ ഭൂമിയിലെ സസ്യജന്തുജാലങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ജീവിക്കുന്നത് മഴക്കാടുകളിലാണ്. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും കണ്ടുവരുന്നതും ഈ മഴക്കാടുകളിലാണ്. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും പുഴകളും ഇല്ലാതാകുന്നതോടെ മഴക്കാടുകളിൽ എന്നല്ല നഗരപ്രദേശങ്ങളിലും മഴ ലഭിക്കുന്നത് ഇല്ലാതാകുന്നു. ഈ കഴിഞ്ഞ വേനലിൽ നാം ഏറെ അനുഭവിച്ചതും അത്തരത്തിലുള്ള ഒന്നാണ്. സൂര്യതാപമേൽക്കുന്നതും, ഭൂമി വറ്റി വരണ്ടുണങ്ങി കൃഷിയും മറ്റും ഉണങ്ങിക്കരിഞ്ഞു പോകുന്നതും ജന്തുജാലങ്ങളും പക്ഷികളും അടക്കം നിരവധി ജീവജാലങ്ങൾ ചൂട് താങ്ങാനാവാതെ ചത്തു പോകുന്നതും നമുക്ക് കാണേണ്ടി വന്നു.”
kattaruvi
”ഈ മരം ഏങ്കളുടെത്” ” ഈ പുഴ നമ്മുടെത്”
treekattaruvi a
”അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ കാണാം വഴിയോരങ്ങളിലെ മരങ്ങളിലെല്ലാം മുളയിൽ എഴുതിവച്ച വാക്കുകൾ. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ രാഷ്ട്രീയലാഭം കണക്കിലെടുത്ത് ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ത്വരിതഗതിയിൽ എടുക്കുന്ന തീരുമാനങ്ങൾ അവ എത്രമാത്രം അവിടെത്തെ ജന വിഭാഗങ്ങളെ ബാധിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. സമൂഹിക പ്രവർത്തകരിലും, അതുപോലുള്ള ഒരു വിഭാഗം ആളുകളിലും മാത്രം ഒതുങ്ങിപോകുന്നു ഇത്തരം സമരങ്ങൾ എന്നതും വേദനാജനകമായ ഒന്നാണ്. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ ജനനന്മ ലക്ഷ്യം വച്ച് ഇത്തരം സാമൂഹ്യപ്രവർത്തനത്തിനു നിരവധി ആളുകൾ മുൻപോട്ടു വരുന്നു എന്നുള്ളത് തികച്ചും സ്വഗതാർഹമായ കാര്യമാണ്. കാടിനേയും മലകളെയും പുഴകളെയും ജീവജാലങ്ങളെയും ഒക്കെ അറിഞ്ഞുകൊണ്ട് ഇന്നത്തെ പുതുതലമുറ നടത്തുന്ന കല – സാംസ്ക്കാരിക പരിപാടികളും വിനാശകരമായ ഇത്തരം പദ്ധതിക്കെതിരായ നല്ലൊരു സമരമാർഗമാണ്. കാടിനേയും പുഴയേയും സ്നേഹിച്ചു വനയാത്രകൾ സംഘടിപ്പിച്ചും പുതിയ തലമുറക്കാർ സമൂഹത്തിൽ വളർന്നു വരുന്നു.”
vazhachal
കേരളത്തിലെ ഏറ്റവും വലിയ ജലസ്രോധസ്സുകളിൽ ഒന്നാണ് അതിരപ്പിള്ളി പദ്ധതിക്ക് തിരഞ്ഞെടുത്ത പ്രസ്തുത പ്രദേശം. മനുഷ്യജീവനെന്നല്ല, കാട്ടിലെ ജീവികൾക്കും അവയുടെ ജീവൻ നിലനിർത്താൻ മരങ്ങളും പുഴകളും എല്ലാം ആവശ്യമാണ്.
forest
നിലപാട് കടുപ്പിക്കും മുന്പ് സർക്കാരിനു അതിരപ്പിള്ളി പദ്ധതി വന്നലുണ്ടാകാവുന്ന നഷ്ട്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളും സസ്യജന്തുജാലങ്ങളും ആദിവാസി വിഭാഗങ്ങളും എല്ലാം ഇനിയും നിലനില്ക്കും, ഇനിയുള്ള കാലങ്ങളിലും ഈ മനോഹാരിതയും കുളിർമയും മഴയും കാറ്റും എല്ലാം നിലനിൽക്കും എന്നത് യാഥാർത്ഥ്യമാണ്.
puzha
”ഇനിയില്ല തബ്രാ എങ്കയ്യേ
ഈ കാടല്ലാതൊരു സന്പാദ്യം
കുളിർചൊരിയും കാട്ടരുവിയും
ജീവനേകും പുഴയും
മലനിരകൾ നിരനിരയായ്
മഴമേഘം തുടികൊട്ടും
മഴയില്ലാതൊരു മനമില്ല തബ്രാ…
പണിയല്ലേ ഇവിടൊരണകെട്ടിന്നു,
നാളെ മരിക്കും പുഴയും കാടും
കാടുണർത്തും കിളിയും കാട്ടാനയും
മഴക്കാത്തിരിക്കും വേഴാംബലും
ഈ മഴക്കാടിൻ മനോഹാരിത,
തിങ്ങും മരങ്ങൾതൻ വന്യമെന്നും
അന്യമാകുന്നൊരു ദിനങ്ങളിന്ന്
എണ്ണുവാനാകില്ല ഞങ്ങൾക്കിന്നു.
കാടും പുഴയും നശിച്ചുവെന്നാൽ
നാടും നഗരവും അകന്നു പോകും…”
facebook link>>>>>
blog link >>>>>